കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പോളിടെക്നിക് കോളേജാണ് മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ കോളേജിലെ വിദ്യാർത്ഥി സംഘടന ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പഠനം, സമരം, സഹോദര്യം എന്നിവ അടിസ്ഥാനമാക്കിയാണ് KSU എന്നും ഇവിടെ പ്രവർത്തിച്ചിട്ടുള്ളത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, അന്നത്തെ മഹാരാജാവ് ഈ സ്ഥാപനത്തെ യുദ്ധ സൈനികരുടെ പരിശീലന കേന്ദ്രമായി സ്ഥാപിച്ചു, പിന്നീട് 1946 ൽ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പോളിടെക്നിക്കായി മാറിയ ഈ മണ്ണിൽ പലരുടെയും ചരിത്രം ഉറങ്ങുന്നുണ്ട്. തൃശുരിലെ മറ്റ് ആറ് പോളിടെക്നിക്കുകളും ഇതിനെ ശേഷമാണ് സ്ഥാപിച്ചത്. മഹാരാജാസ് എന്ന ഈ പോളിടെക്നിക് എന്നും ഒരു വികാരമാണ്. അവിടെ എന്നും വിദ്യാർത്ഥികൾക്ക് ഒപ്പം നിന്ന് അവരുടെ അവകാശങ്ങൾ നേടി കൊടുക്കാനാണ് 1957 ൽ ആരംഭിച്ച കേരളത്തിലെ ആദ്യ വിദ്യാർത്ഥി പ്രസ്ഥാനമായാ KSU എന്നും പ്രവർത്തിക്കുന്നത്. ആ നീല കൊടി ഇന്നും മഹാരാജാസിൽ പാറുന്നുണ്ടെങ്കിൽ അത് അത്രമാത്രം പ്രിയപ്പെട്ടതാണ് മഹാരാജാസിനെ.....💙
നാളുകൾക്ക് മുമ്പ് മഹാരാജാസിൻ്റെ മണ്ണിൽ പറി തുടങ്ങിയ കെ.എസ്.യു ൻ്റെ കൊടിയുടെ ഒരു ഫയൽ ചിത്രം 💙
KSU നെ പറ്റി കൂടുതൽ അറിയാൻ, KSU ൻ്റെ വിപ്ലവകരമായ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
